STPI Licence- A helping hand for Software Export Oriented Units
ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനം ആക്കിയുള്ള സേവനങ്ങൾ / -ഐടി ഉൾപ്പെടുന്ന സോഫ്റ്റ്വെയറും സോഫ്റ്റ്വെയർ സേവനങ്ങളും വികസിപ്പിക്കുകയും കയറ്റുമതി ചെയൂന്നതിനും പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഇന്ത്യൻ ഗവണ്മെന്റ് കൊണ്ട് വന്ന ഒരു സ്കീം ആണ് STPI ലൈസൻസ് . ഐടി / ഐടി അനുബന്ധ മേഖലയിലെ സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യവും ഇതിനു ഉണ്ട്. ഇൻഫർമേഷൻ ടെക്നോളജി പ്രോഡക്ട് കയറ്റുമതി ചെയുകയോ സർവീസ് കയറ്റുമതി ചെയുകയോ ചെയൂന്നവർക്കു ഉപയോഗപ്പെടുത്താവുന്ന ഒരു scheme ആണ് സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യ സ്കീം. ഇതനുസരിച്ചു STPI ഇൽ രജിസ്റ്റർ ചെയ്ത Export Oriented Unit (EOU) കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
ക്യാപിറ്റൽ ഗുഡ്സ് import ചെയുമ്പോൾ ഉള്ള കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ, excise ഡ്യൂട്ടി ഇളവുകൾ, automatic rout-ൽ 100 ശതമാനം ഫോറിൻ ഇൻവെസ്റ്റ്മെന്റ് , സർക്കാർ അനുമതികൾക്കും മറ്റ് സേവനങ്ങൾക്കും മുൻഗണന, ഇറക്കുമതി ചെയ്ത ക്യാപിറ്റൽ ഗൂഡ്‌സിലും കംപ്യൂട്ടറിൻമേലും കൂടുതൽ ഡിപ്രീസിയേഷൻ , ആദായ നികുതി ഇളവ് എന്നിവ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.stpi.in/ തിരുവന്തപുരത്തെ ടെക്നോപാര്ക് ക്യാമ്പസ്സിൽ ഇതിന്റെ ഓഫീസിൽ ഉണ്ട്
നിങ്ങളുടെ ബിസിനസ് ഒരു Private Limited Company, Limited Liability Partnership, One Person Company, Partnership Firm,ആയോ, വളരെ കുറഞ്ഞ ചിലവിൽ രജിസ്റ്റർ ചെയുവാനോ രെജിസ്ട്രേഷന് ശേഷമുള്ള ഫയലിംഗുകൾക്കായോ visit www.old.biswasfiling.com